snww-

കൊല്ലം: ശ്രീനാരായണ വനിതാ കോളേജിന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും എസ്.എൻ.ഡി.പി യോഗം മുൻ ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയുമായ ആർ.ശങ്കറിന്റെ 53-ാമത് ചമരവാർഷികദിനാചരണം സംഘടിപ്പിച്ചു. ശ്രീനാരായണ വനിതാ കോളേജിന്റെ സെമിനാർ ഹാളിൽ നടന്ന പരിപാടി എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ വി.എസ്.നിഷ അദ്ധ്യക്ഷയായി. കൊല്ലം എസ്.എൻ കോളേജ് പൊളിറ്റിക്കൽ വിഭാഗം റിട്ട. പ്രൊഫസറും നാട്ടിക എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലുമായ പ്രൊഫ. വിനയകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ വനിത കോളേജ് പി.ടി.എ ട്രഷറർ ജെ.വീണ, എസ്.എൻ വനിത കോളേജ് എഫ്.എസ്.എ പ്രസിഡന്റ് എ.സുഷമദേവി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എഫ്.എസ്.എയും എസ്.എൻ വനിതാകോളേജും സംയുക്തമായി സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണ പ്രസംഗത്തിന്റെ സമ്മാനങ്ങളും കേരള യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കും ക്ലാസ് ടോപ്പർമാർക്കും പി.ടി.എ സ്പോൺസർ ചെയ്യുന്ന സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. എസ്.എൻ വനിതാ കോളേജ് സ്റ്റാഫ് അസോ. സെക്രട്ടറി ഡോ.പാർവതി നന്ദ് സ്വാഗതവും ഓഫീസ് സൂപ്രണ്ട് എ.കെ.അനിൽകുമാർ നന്ദിയും പറഞ്ഞു.