kollam-
എസ്.എൻ.ഡി.പി.യോഗം കൊല്ലം യൂണിയൻ ഭാരവാഹികൾ ആർ.ശങ്കർ സ്മൃതി മണ്ഡപത്തിൽ റീത്ത് സമർപ്പിക്കുന്നു

കൊല്ലം: ആർ.ശങ്കറിന്റെ 53-ാമത് ചരമവാർഷിക ദിനാചരണത്തിൽ ശങ്കേഴ്‌സ് ആശുപത്രിയിലെ സ്മൃതി മണ്ഡപത്തിൽ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവരുടെ നേതൃത്വത്തിൽ പുഷ്പചക്രം സമർപ്പിച്ചു. യോഗം ബോർഡ് അംഗം എ.ഡി.രമേശ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ അഡ്വ. കെ.ധർമ്മരാജൻ, ബി.വിജയകുമാർ, പുണർതം പ്രദീപ്, ബി.പ്രതാപൻ, ഷാജി ദിവാകർ, എം.സജീവ്, യൂണിയൻ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എസ്.ഷേണാജി, ജി.രാജ്‌മോഹൻ, ഇരവിപുരം സജീവൻ, ആർ.ഡി.സി.ചെയർമാൻ അനൂപ് എം.ശങ്കർ, വനിതാസംഘം കൊല്ലം യൂണിയൻ പ്രസിഡന്റ് ഡോ.എസ്.സുലേഖ, യൂണിയൻ മൈക്രോ ക്രെഡിറ്റ് കൺവീനർ ഡോ.മേഴ്‌സി ബാലചന്ദ്രൻ, ഡോ. സി.അനിതാ ശങ്കർ, ജെ.വിമലകുമാരി, ലാലി വിനോദിനി, ഗീത സുകുമാരൻ, യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, കൊല്ലം യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് അഭിലാഷ് സിന്ധു, സെക്രട്ടറി ബി.അഖിൽ, യൂത്ത്മൂവ്‌മെന്റ് കമ്മിറ്റി ഭാരവാഹികൾ, ട്രസ്റ്റ് ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.