
കൊല്ലം: കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറേറ്റിൽ ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ ഉദ്ഘാടനം ചെയ്‌തു. ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. വി.കെ.അനുരാധ അദ്ധ്യക്ഷനായി. അക്കൗണ്ട്സ് ഓഫീസർ കേരളപുരം ബൈജു സ്വാഗതം പറഞ്ഞു. വിവിധ സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച ജീവനക്കാർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ ഡോ. പി.കെ.ഗോപൻ വിതരണം ചെയ്തു. സീനിയർ സൂപ്രണ്ട് നിസാർ മേക്കോൺ, ആർ.രാജേഷ്‌കുമാർ എന്നിവർ സംസാരിച്ചു. സുമേഷ്.എസ്, ആർഎസ്.ആര്യ, ഷിജുമോൻ, എച്ച്.സജില, ബി.ലാലിമോൾ, ഹരിത, ടി.സനോജ്, ഗീതു.ബി.രാജ്, ആർ.എസ്.ശരത്ത് എന്നിവർ സമ്മാനങ്ങൾ നേടി.