
കൊല്ലം: ചാമക്കട റൈസ് മർച്ചന്റ് വയലിൽ പുത്തൻവീട്ടിൽ പരേതരായ എ.യൂസഫ്കുഞ്ഞിന്റെയും ഷരീഫാബീവിയുടെയും മകൻ വൈ.അബ്ദുൽകലാം (66) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് ജോനകപ്പുറം വലിയപള്ളി കബർസ്ഥാനിൽ. ഭാര്യ: പരേതയായ ലൈല. മക്കൾ: ആരിഫ് ഖാൻ, ആഷക്. മരുമകൾ: അൻസ ആരിഫ്. സഹോദരി: ഷായിദ.