dev-

കൊല്ലം: ചുരുങ്ങിയ കാലത്തിനിടെ ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്റായി മാറിയ ദേവ് ഐസ്ക്രീം ജനങ്ങളിലേക്ക് നേരിട്ടെത്തുക എന്ന ലക്ഷ്യത്തിന്റ അടിസ്ഥാനത്തിൽ ഐസ് ക്രീം ട്രക്ക് ഫ്ലാഗ് ഓഫ് ചെയ്തു. ദേവ് ബിസിനസ് ഓപ്പറേഷൻസ് ഡയറക്ടർ എൻ.സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. ഔട്ട്ലെറ്റുകൾക്ക് പുറമേ ജനങ്ങൾ കൂടുതൽ എത്തിച്ചേരുന്ന ഇടങ്ങളിലേക്ക് ഐസ് ക്രീം എത്തിക്കുക എന്ന ലക്ഷ്യമാണ് ഐസ് ക്രീം ട്രക്കിന് പിന്നിൽ. വാഹനത്തിന്റെ താക്കോൽ ദാനം വെഹിക്കിൾ മാനേജർ മനോജ് നിർവഹിച്ചു. പ്രൊജക്ട് കോർഡിനേറ്റർ മണികണ്ഠൻ, എം.ഡി ഡോ.ആർ റോണക്ക്, തില്ലേരിപള്ളി വികാരി ഫാ ലൂഷിയസ് എന്നിവർ സംസാരിച്ചു.