ccc
ഓക്സ്ഫോർഡ് സ്കൂളും ഡെക്കാത്ത്‌ ലോണും ചേർന്ന് സംഘടിപ്പിച്ച ഓക്സ്ഫോർഡ് ട്രോഫി സീസൺ 2 ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ തേവലക്കര സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂൾ ടീം

കൊല്ലം: ഓക്സ്ഫോർഡ് സ്കൂളും ഡെക്കാത്ത്‌ ലോണും ചേർന്ന് സംഘടിപ്പിച്ച ഓക്സ്ഫോർഡ് ട്രോഫി സീസൺ 2 ഫുട്ബാൾ ടൂർണമെന്റിൽ തേവലക്കര സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂൾ ജേതാക്കളായി. ആതിഥേയരായ ഓക്സ്ഫോർഡ് സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മത്സരങ്ങളിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 32 സ്കൂളുകൾ പങ്കെടുത്തു. ഇന്നലെ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന സമാപന ചടങ്ങിൽ മുഖ്യാതിഥികളായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആർ. മനോജ്, എ.ഐ.എഫ്.എഫ്. കോച്ച് ഡോ. മനേഷ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. സ്ട്രാറ്റ്ഫോർഡ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളായ ദേവദർശൻ ബെസ്റ്റ് പ്ലെയറും ലുക്മാൻ ബെസ്റ്റ് എമർജിംഗ് പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റും ആയി തിരഞ്ഞെടുക്കപ്പെട്ടു. ഓക്സ്ഫോർഡ് സ്കൂൾ വിദ്യാർത്ഥികളായ ഹൃത്വിക് നാരായണൻ മികച്ച ഡിഫൻഡറും റിസ്വാൻ മികച്ച ഗോൾ കീപ്പറും ആയി. സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥി ജോർദാൻ മികച്ച ഗോൾ സ്കോററായി.