ccc
ഇളമാട് പഞ്ചായത്ത് കോട്ടവിള വാർഡിൽ ഗതാഗതയോഗ്യമല്ലാതെ കൂലിക്കോട് - ബൈബിൾ കോളേജ് റോഡ്.

ഓടനാവട്ടം: ഇളമാട് പഞ്ചായത്തിലെ കോട്ടക്കവിള വാർഡിൽ കൂലിയ്ക്കോട് - ബൈബിൾ കോളേജ് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് നാളുകളായി. റോഡിന്റെ ശോച്യാവസ്ഥ പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.റോഡിന്റെ മിക്ക ഭാഗങ്ങളിലും മെറ്റലുകൾ ഇളകി നിറഞ്ഞു കിടക്കുന്നതിനാൽ നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണുള്ളത്. ഈ റോഡ് ധാരാളം വാഹനങ്ങളും കാൽനടക്കാരും ആശ്രയിക്കുന്നതാണ്. കൊല്ലം - ആയൂർ ദേശീയപ്പാത കടന്നുപോകുന്ന കൂലിക്കോട് ജംഗ്ഷനിൽ നിന്ന് കൊട്ടാരക്കര, ഓടനാവട്ടം, ഉമ്മന്നൂർ, തേവന്നൂർ പ്രദേശങ്ങളിലേക്കുള്ള ഒരു എളുപ്പ മാർഗ്ഗം കൂടിയാണിത്. റോഡിനിരുവശങ്ങളിലും റബർ, കൈത തുടങ്ങിയ വൻ കാർഷിക മേഖലകളും ബൈബിൾ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ധാരാളം വീടുകളുമുണ്ട്.

നടപടിയില്ലെന്ന് ആരോപണം

റോഡ് നന്നാക്കുമെന്ന പ്രതീക്ഷയിലായിരുന്നു പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലത്ത് പ്രദേശവാസികൾ. എന്നാൽ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. വാർഡ് അംഗം സ്വതന്ത്രൻ ആയതിനാലാണ് പഞ്ചായത്ത് അനുകൂല നടപടി സ്വീകരിക്കാത്തതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ഒരു വർഷത്തിലേറേയായി റോഡ് തകർന്നിട്ട് ആശാസ്ത്രീയമായി റോഡിന്റെ മെയിന്റനൻസ് നടത്തുന്നതാണ് റോഡ് പെട്ടന്ന് തകരാൻ കാരണം.. മിക്കപ്പോഴും ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽ പെടാറുണ്ട്. പലതവണ എനിക്കും പരിക്കുപറ്റി ചികിത്സ തേടേണ്ടതായി വന്നു.മഴ പെയ്താൽ നടന്നു പോകാൻ പോലും പറ്റാത്ത അവസ്ഥയാണ് പല ഭാഗങ്ങളിലും. ചില ഇടങ്ങളിൽ പ്രദേശവാസികൾ തന്നെയാണ് മണ്ണിട്ടു അപകടാ വസ്ഥ ഒഴിവാക്കിയിട്ടുള്ളത്..

ആർ. പുരുഷോത്തമൻ,

(പ്രദേശ വാസി )

പൊതുപ്രവർത്തകൻ,

ചെറുവക്കൽ.

കോടികൾ ചെലവിട്ടു നിർമ്മിച്ചിട്ടുള്ള ഒരു പുരാതന റോഡാണ് കൂലിക്കോട് - ചെപ്ര റോഡ്.

റോഡിന്റെ ഇന്നത്തെ അപകടാവസ്ഥ മാറ്റിയിട്ടു ഇതുവഴി ബസ് സർവീസ് ആരംഭിക്കണം. ധാരാളം വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ യാത്രാ സൗകര്യം ലഭിക്കാതെ കഷ്ടപ്പെടുകയാണ്. സ്വന്തമായി വാഹനമില്ലാത്തവരെയാണ് കൂടുതലായി ബാധിക്കുന്നത്.

എസ്. പി. കിഷോർകുമാർ

പ്രവാസി

പ്രദേശവാസി