അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിൽ ആയൂർ ട്രാൻസ്പോർട്ട് ഓപ്പറേറ്റിംഗ് സെന്റർ നവീകരണ പദ്ധതി ഉദ്ഘാടനം കശുഅണ്ടി വികസനകോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആര്യാലാൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ.എം.റാഫി, വാർഡ് മെമ്പർ പി. അനിൽകുമാർ, അമൽ വർഗ്ഗീസ്, ജ്യോതി വിശ്വനാഥ്, ജേക്കബ് പി.എബ്രഹാം, അഡ്വ.വി.രവീന്ദ്രനാഥ്, ബി.മുരളി തുടങ്ങിയവർ പങ്കെടുത്തു.