photo-

ഓച്ചിറ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഡെവലപ്പ്മെന്റ് ഓഫീസർ (ബി​.ഡി​.ഒ) കുലശേഖരപുരം കുറുങ്ങപ്പള്ളി കോളഭാഗത്ത് വീട്ടിൽ എ.കെ. സിനി (53) നിര്യാതയായി. പിതാവ്: പരേതനായ അബുബക്കർ കുഞ്ഞ് (റിട്ട. അദ്ധ്യപകൻ), മാതാവ്: പരേതയായ ഐഷാബീവി (റിട്ട. ബി.ഡി.ഒ), ഭർത്താവ്: സനൂജ്. മക്കൾ നഹീദാ (സോന, മെഡിക്കൽ വിദ്യാർത്ഥിനി, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്), നബീദ് (സോനു, എൻജിനിയറിംഗ് വിദ്യാർത്ഥി). ഓച്ചിറ ഗ്രാമപഞ്ചായത്തിലാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് മാവേലിക്കര തെക്കേക്കര പഞ്ചായത്ത് സെക്രട്ടറിയായി. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.