ഓച്ചിറ: വർഷത്തിൽ പല തവണ ലക്ഷക്കണക്കിന് ആളുകൾ സമ്മേളിക്കുന്ന ഓച്ചിറയിൽ പില്ലർ എലിവേറ്റഡ് ഹൈവേ നിർമ്മിക്കണമെന്ന ആവശ്യം ന്യായമാണെന്ന് കായംകുളം എം.എൽ.എ യു. പ്രതിഭ പറഞ്ഞു. ഓച്ചിറയിൽ ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ
മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷനായി. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സുൽഫിയ ഷെറിൻ, വാർഡ് അംഗങ്ങളായ ഗീതാരാജു, ലത്തീഫ ബീവി, ഗീതാകുമാരി, മിനിപൊന്നൻ, കായംകുളം മുനിസിപ്പൽ മെമ്പർ ബിധു രാഘവൻ, ഓച്ചിറ താഹ, അഡ്വ. ഒ.ഹാരിസ്, പി.പ്രവീൺ, മാലുമേൽ സുരേഷ്, അയ്യാണിക്കൽ മജീദ്, ഈസക്കുട്ടി, സുഭാഷ്, ലീന, കെ.എസ്. പുരം സത്താർ, സുഭാഷ് ഗുരുനാഥൻതറയിൽ, ഷെരീഫ് ഗീതാഞ്ജലി, മുനമ്പത്ത് ശിഹാബ്, അൻഷാദ് എന്നിവർ സംസാരിച്ചു.
12 മണിക്കൂർ നീണ്ട ഉപവാസ സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു.