dgghn
സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വിജയിച്ച എൻ.എസ്.വി എച്ച്.എസ്.എസിലെ കായികതാരങ്ങൾക്കും അവർക്ക് പരിശീലനം നൽകിയവർക്കും സ്കൂളിലെ കായിക അദ്ധ്യാപകനെയും അനുമോദിക്കുന്നു

​പുനലൂർ: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വിജയിച്ച എൻ.എസ്.വി എച്ച്.എസ്.എസിലെ കായികതാരങ്ങൾക്കും അവർക്ക് പരിശീലനം നൽകിയവർക്കും സ്കൂളിലെ കായിക അദ്ധ്യാപകനെയും അനുമോദിച്ചു. ചടങ്ങിൽ ഇന്ത്യൻ ഫുട്ബോൾ ടീം താരം അജയകുമാർ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് ജി. ഗോപകുമാർ അദ്ധ്യക്ഷത വഹി​ച്ചു. യോഗത്തിൽ പുനലൂർ മുനിസിപ്പൽ ചെയർപേഴ്സൺ കെ. പുഷ്പലത മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ ഡി. ദിനേശൻ, വാർഡ് കൗൺസിലർ നാസില ഷാജി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ആർ. ഹരിദാസ്, ഹെഡ്മിസ്ട്രസ് ആർ.കെ. അനിത, സീനിയർ അസിസ്റ്റന്റ് ആർ. സിന്ധു എന്നിവർ സംസാരിച്ചു. ​വിജയിച്ച കായികതാരങ്ങൾക്ക് ദേശീയ ഫുട്ബോൾ താരം ഉപഹാരങ്ങൾ നൽകി ആദരിച്ചു. പ്രിൻസിപ്പൽ എ.ആർ. പ്രേംരാജ് സ്വാഗതവും എസ്.ആർ.ജി കൺവീനർ ഡി.അനി നന്ദിയും പറഞ്ഞു.