thod-
തൊടിയൂർ വേങ്ങറ ഗവ.എൽ.പി.എസിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന് സി.ആർ.മഹേഷ് എം.എൽ.എ ശിലയിടുന്നു

തൊടിയൂർ: വേങ്ങറ ഗവ.എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് സി.ആർ.മഹേഷ് എം.എൽ.എ ശിലയിട്ടു. സർക്കാർ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. 200ൽപ്പരം കുട്ടികൾ

പഠിക്കുന്ന സ്കൂളാണിത്. തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ അദ്ധ്യക്ഷനായി. എസ്.എം.സി ചെയർമാൻ നിയാസ് ഇബ്രാഹിം സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം,

ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷബ്ന ജവാദ് ,നജീബ് മണ്ണേൽ, കെ.ധർമ്മദാസ്, മാലുമേൽ

സുരേഷ്, ഹെഡ്മാസ്റ്റർ ആർ.സന്തോഷ് കുമാർ, സരിത, രാഖി എന്നിവർ സംസാരിച്ചു.സ്കൂളിന് വേണ്ടി സ്ഥലം

വിട്ടു നൽകിയ കടുംബാംഗം കെ.ശങ്കരനാരായണപിള്ള, സി.ആർ.മഹേഷ് എം.എൽ.എ എന്നിവരെ എസ്.എം. സി ഭാരവാഹികൾ ആദരിച്ചു.