പുനലൂർ: ചെങ്കോട്ട- പുനലൂർ- കൊല്ലം റെയിൽവെ പാതയിലൂടെ ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ നാന്തേഡിൽ നിന്ന്കൊല്ലത്തേക്കാണ് സർവീസ്. കാച്ചിഗുഡ, തിരുപ്പതി, മധുര, രാജപാളയം, തെങ്കാശി, പുനലൂർ വഴിയാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 20ന് ആരംഭിച്ച് മണ്ഡലകാലം വരെ 9 സർവീസുകളാണ് നടത്തുക. ചെങ്കോട്ട- പുനലൂർ- കൊല്ലം റെയിൽവേ പാത വഴി തിരുപ്പതിയിലേക്കും തിരികേയുമുള്ള ആദ്യത്തെ ട്രെയിൻ സർവീസാണ് ഇത്. പുനലൂർ വഴി ശബരിമല സ്പെഷ്യൽ സർവീസുകൾ ആരംഭിക്കണമെന്ന് കൊല്ലം- ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ നിരന്തരം ആവശ്യപ്പെട്ടി​രുന്നു. ഈ സർവീസ് അനുവദിച്ച ദക്ഷിണ റെയിൽവേ ഉദ്യോഗസ്ഥർക്ക് പാസഞ്ചർ അസോസിയേഷൻ പ്രതിനിധികൾ നന്ദി അറിയിച്ചു.