കൊല്ലം: ആരുടെ മുന്നിലും കൂസാത്ത, നട്ടെല്ല് വളയ്ക്കാത്ത അപൂർവ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ആർ. ശങ്കർ എന്ന് ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. നാസർ പറഞ്ഞു. ആർ. ശങ്കറിന്റെ 53-ാം ചരമാവാർഷിക ദിനത്തിൽ ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരവിപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മണക്കാട് സലിം അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു ഡി.പണിക്കർ മുഖ്യ പ്രഭാഷണം നടത്തി.