പുത്തൂർ: ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ചിലെ അലുമ്നി കണക്റ്റ് സെൽ, 1ക്യു.എ.സിയുടെ സഹകരണത്തോടെ, "ആയുർവേദ അക്കാഡമിക് രംഗം - അവസരങ്ങളും വെല്ലുവിളികളും" എന്ന വിഷയത്തിൽ ഫൈനൽ ഇയർ വിദ്യാർത്ഥികൾക്കായി ചരക ഹാളിൽ ബോധവത്കരണ സെഷൻ സംഘടിപ്പിച്ചു എസ്.എൻ.ഐ.എ.എസ്.ആർ പ്രിൻസിപ്പൽ ഡോ.കെ.വി.പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യപരിപാലനം, ഗവേഷണരംഗം എന്നിവയിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ആയുർവേദ വിദ്യാർത്ഥികൾ അക്കാഡമിക മികവും തുടർച്ചയായ പഠനശീലവും നിലനിറിത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.

വൈസ് പ്രിൻസിപ്പൽ ഡോ. ആനന്ദി എം, Iക്യു.എ.സി കോർഡിനേറ്റർ ഡോ. നിഷ ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. എ.എസ്.അഭിരാമി ലക്ഷ്മി , ഡോ.ആർ.കെ.രേഷ , ഡോ. എസ്.ലിഖിത , ഡോ. എ.ആർ.ആര്യകൃഷ്ണ , ഡോ.എസ്. ആര്യ ചന്ദ്രൻ , ഡോ. അഞ്ജന കൃഷ്ണ, ഡോ.ജെ.അഞ്ജന , ഡോ.ജെറിൻ ബിജോയ് എന്നിവർ ഉൾപ്പെടെയുള്ള പൂർവവിദ്യാർത്ഥികൾ റിസോഴ്‌സ് പേഴ്സൺസായി പങ്കെടുത്തു. ആയുർവേദ അക്കാഡമിക് രംഗത്തെ പഠനാവസരങ്ങൾ, വെല്ലുവിളികൾ, തൊഴിൽസാദ്ധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ അവരുടെ വിലപ്പെട്ട അനുഭവങ്ങൾ അവർ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

പൂർവ വിദ്യാർത്ഥികളുമായി നേരിട്ട് ആശയവിനിമയം നടത്താനും പ്രായോഗിക മാർഗനിർദ്ദേശങ്ങൾ നേടാനും അക്കാഡമിക് രംഗത്തെ തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് വ്യക്തമായി മനസിലാക്കാനും സെഷൻ വിദ്യാർത്ഥികൾക്ക് ഫലപ്രദമായ വേദിയായി.