കൊട്ടാരക്കര: നൂറ്റാണ്ടു പഴക്കമുള്ള ചരിത്രപ്രസിദ്ധമായ കലയപുരം വായനശാല ജംഗ്ഷനിലെ ചിറ, ബന്ധപ്പെട്ടവരുടെ അശ്രദ്ധ മൂലം പൂർണമായി നശിക്കുകയാണ്. കടുത്ത വേനലിൽ പോലും പ്രദേശവാസികൾക്ക് ജലലഭ്യതയ്ക്കും ജലസേചനത്തിനും ആശ്രയമായിരുന്ന ഈ ചിറ ഇന്ന് കാടും പായലും ചെളിയും നിറഞ്ഞ് നാശത്തിന്റെ വക്കിലാണ്.
- വായനശാലയ്ക്ക് സമീപമുള്ള കൊരണ്ടിപ്പള്ളിൽ ഏലായിലെ നെൽകർഷകർക്കും മറ്റ് കൃഷിക്കും ചിറയിലെ വെള്ളം വളരെ ഉപകാരപ്രദമായിരുന്നു.
- എന്നാൽ ഇന്ന് വെള്ളം കെട്ടിക്കിടന്ന് മലിനവസ്തുക്കൾ അടിഞ്ഞ് അഴുകി, വസ്ത്രം അലക്കാൻ പോലും സാധിക്കാത്ത വിധത്തിൽ ചിറ നശിച്ചിരിക്കുകയാണ്
- . പായലും കാടും നിറഞ്ഞതോടെ കൈത്തോടുവഴി ജലം താഴേക്ക് ഒഴുകിപ്പോകാനുള്ള സംവിധാനവും തകരാറിലായി.
- ചെളി വല്ലാതെ നിറഞ്ഞതിനാൽ, മുൻപ് കുളിക്കാനും നീന്താനും ഉപയോഗിച്ചിരുന്ന ഈ ചിറയിലേക്ക് ഇപ്പോൾ ആരും ഇറങ്ങാറില്ല.
- അഞ്ചുവർഷം മുമ്പ് മൈലം പഞ്ചായത്ത് ചുറ്റുമതിൽ നിർമിച്ച് നവീകരണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
- കൃത്യമായ പരിപാലനം ഇല്ലാത്തതാണ് ചിറയുടെ ശോചനീയാവസ്ഥയ്ക്ക് കാരണം.
നാശത്തിന്റെ വക്കിലെത്തിയ ചിറ, മൈലം ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ജില്ലാ പഞ്ചായത്തിന്റെയോ ബ്ലോക്ക് പഞ്ചായത്തിന്റെയോ സഹകരണത്തോടെ നവീകരിക്കണം. നവീകരണ ശേഷം ചിറയെ മൈലം ഗ്രാമപഞ്ചായത്തിന്റെ നീന്തൽ പരിശീലന കേന്ദ്രമാക്കി മാറ്റണം.
നാട്ടുകാർ