
തൃശൂർ: പാണഞ്ചേരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരള വന ഗവേഷണ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെ പഞ്ചായത്തിലെ 24 വാർഡുകളിലും പച്ചത്തുരുത്തുകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ചെമ്പൂത്രയിലെ ആദ്യ പച്ചത്തുരുത്തിന്റെ ഉദ്ഘാടനം കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി.എസ് വാര്യർ നിർവഹിച്ചു. 2050ഓടെ കേരളത്തിലെ 80 ശതമാനത്തോളം ജനതയും നഗരങ്ങളിൽ വസിക്കുമെന്നതിനാൽ നഗരങ്ങളിലെ വനവത്കരണ പരിപാടികൾ ഏറെ ശ്രദ്ധയാകർഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പച്ചത്തുരുത്ത് നിർമ്മാണ സംരഭത്തിന് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ.ബി.ശ്രീകുമാർ നേതൃത്വം നൽകി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അദ്ധ്യക്ഷനായി.