sevadal

തൃശൂർ: കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് തൃശൂർ റൗണ്ടിലും ജില്ലാ ജനറൽ ആശുപത്രിയിലും പൊതിച്ചോർ വിതരണം നടത്തി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. പി.ഡി.റപ്പായി അദ്ധ്യക്ഷനായി. ബാബു ജോസഫ് പുത്തനങ്ങാടി, ആന്റോ ജേക്കബ്, സോണി സക്കറിയ, ജിമ്മി കിഴക്കുംതല, ജോസഫ് ആട്ടോക്കാരൻ, ഷെരീഫ് മേലേപ്പുര, കെ.കെ.അനിരുദ്ധൻ, ഷാരോൺ കൊടിയൻ, എ.എ.മുഹമ്മദ്, ബിജു കുന്നംകുളം, കെ.സി.ആന്റണി, ടി.ജെ.ബിജോഷ്, റീന വർഗീസ്, കെ.എച്ച്.ഉസ്മാൻ ഖാൻ, കെ.എസ്.ചന്ദ്രാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.