
തൃശൂർ: കേന്ദ്ര സർക്കാരിന്റെ ശ്രം ശക്തി നീതി നിർദ്ദേശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് നിരക്കാത്തതാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ. എ.ഐ.ടി.യു.സി
105ാം സ്ഥാപക ദിനവും ഗുരുദാസ് ദാസ് ഗുപ്ത ദിനവും ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ഐ.സതീഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ ഭാരാവാഹികളായ ജയിംസ് റാഫേൽ, അഡ്വ. പി.കെ.ജോൺ, പി.പി.ഷൈലീഷ്, വർക്കിംഗ് വിമൻ ഫോറം ജില്ലാ സെക്രട്ടറി ഷീജ ബഷീർ എന്നിവർ സംസാരിച്ചു. സിജി അജി, സുരേഷ് ബാബു, എഡ്വിൻ, സൂരജ്, കെ.കെ.സുധീർ എന്നിവർ പങ്കെടുത്തു.