ചാലക്കുടി: പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന് ഐക്യദാർഢ്യവുമായി നഗരത്തിൽ പ്രകടനം നടത്തി. യോഗം കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി.സി.സിജി ഉദ്ഘാടനം ചെയ്തു. കെ. എം.മഞ്ചേഷ്, രാജേഷ് വി.ചന്ദ്രൻ, വി.ഐ.സുധീർ, എം.സി.ഗിരീഷ് എന്നിവർ സംസാരിച്ചു.