തൃശൂർ: തൃശൂർ വെസ്റ്റ് ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം നാളെ മുതൽ 6 വരെ പറപ്പൂർ സെന്റ് ജോൺസ് എച്ച്, എച്ച്. എസ്, എൽ. പി എന്നീ വിദ്യാലയങ്ങളിൽ നടക്കും. 25 വേദികളിലായാണ് മത്സരം. മൂന്നിന് രാവിലെ 9.30 ന് സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. തോളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അദ്ധ്യക്ഷ വഹിക്കും. സമാപന സമ്മേളനം 6 ന് വൈകിട്ട് 5 ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസിന്റെ അദ്ധ്യക്ഷതയിൽ കെ. രാധാകൃഷ്ണൻ എം.പി. ഉദ്ഘാടനം ചെയ്യും. നവംബർ മൂന്നിന് രാവിലെ തൃശൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജു പതാക ഉയർത്തും. ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ കലാദീപം തെളിക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ജെ ബിജു , തോളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, ജനറൽ കൺവീനർ ഡെൻസി ജോൺ,എ. വി. ജോളി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.