welfare

തൃശൂർ: സംസ്ഥാന സർക്കാർ നൽകുന്ന സാമൂഹ്യ ക്ഷേമ പെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിച്ച സാഹചര്യത്തിൽ തൊഴിലാളികളിൽ നിന്ന് പ്രതിമാസം അംശാദായം സ്വീകരിക്കുന്ന ക്ഷേമനിധി ബോർഡുകളിൽ നിന്നും നൽകുന്ന പെൻഷൻ തുക 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന് എച്ച്.എം.എസ് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് 24ന് പടിഞ്ഞാറെ കോട്ടയിലുള്ള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തും. ജില്ലാ പ്രസിഡന്റ് ഡേവിസ് വില്ലടത്തുകാരൻ അദ്ധ്യക്ഷനാകും. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ജോഷി, രാഹുൽ വി.നായർ, ആന്റോ പോൾ, രാഘവൻ മുളങ്ങാടൻ, മോളി ജോബി, കെ.സി.കാർത്തികേയൻ, പി.ജെ.ജയിംസ്, വിൽസൺ പണ്ടാരവളപ്പിൽ എന്നിവർ പ്രസംഗിച്ചു.