c
c

ചേർപ്പ് : സി.എൻ.എൻ ബോയ്‌സ് എൽ.പി വിദ്യാലയത്തിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു. ഹെഡ്മാസ്റ്റർ കെ.കെ.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക പി.സജിത കേരളപ്പിറവി ദിന സന്ദേശം നൽകി. വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രസംഗം, സംഘഗാനം, അഭിനയ ഗാനം, കേരളത്തിന്റെ ജില്ലകൾ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്ന കഥ എന്നിവ അരങ്ങേറി. വിദ്യാർത്ഥികൾ തയ്യാറാക്കിയ കേരളീയം പതിപ്പിന്റെ പ്രകാശന കർമ്മം വിദ്യാർത്ഥിയായ കെ.ആർ.റോഷൻ, പ്രധാന അദ്ധ്യാപകൻ കെ.കെ.ഗിരീഷ് കുമാറിന് നൽകി നിർവഹിച്ചു. കേരളത്തിന്റെ മാതൃകഭൂപടം കുട്ടികൾ അണിനിരന്ന് ഒരുക്കി.