photo-
1

മാള : മാളയിലെ കായിക പ്രതിഭകൾക്ക് പരിശീലനത്തിനും മത്സരത്തിനും ഇനി മറ്റ് പഞ്ചായത്തുകളിലേക്ക് പോകേണ്ടി വരില്ല. കായിക മുന്നേറ്റത്തിന് വഴിയൊരുക്കി മാള പഞ്ചായത്തിലെ വലിയപറമ്പിൽ പൊതുകളിസ്ഥലം നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. വലിയപറമ്പിലെ ആർ.വി.എൽ.പി സ്‌കൂളിനോട് ചേർന്ന സ്ഥലത്താണ് പൊതുകളിസ്ഥലം രൂപം കൊള്ളുന്നത്. ഫുട്ബാൾ, വോളിബാൾ എന്നിവ കളിക്കാനുള്ള സൗകര്യവും വിശാലമായ ഗാലറിയും പ്രത്യേകതകളാണ്. പ്രഭാത സവാരിക്കിറങ്ങുന്നവർക്ക് വ്യായാമത്തിനുള്ള സൗകര്യവുമുണ്ടാകും. വി.ആർ.സുനിൽകുമാർ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബുവും ഗ്രൗണ്ടിലെത്തി നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. നിരവധി കായിക പ്രേമികളും ഫുട്ബാൾ താരങ്ങളും ഇവരോടൊപ്പം നിർമ്മാണ പ്രവർത്തനം കാണുന്നതിനായി എത്തിയിരുന്നു. നിർമ്മാണം കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകിയതായി വി.ആർ.സുനിൽകുമാർ എം.എൽ.എ അറിയിച്ചു.

പൊതുകളിസ്ഥലം ഒരേക്കറിൽ

ഒരേക്കർ എട്ട് സെന്റ് സ്ഥലത്താണ് പൊതുകളിസ്ഥലം. വി.ആർ.സുനിൽകുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷവും സ്‌പോർട്‌സ് വകുപ്പിൽ നിന്ന് 50 ലക്ഷം രൂപയും ഉൾപ്പെടുത്തി കേരള സ്‌പോർട്‌സ് ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്

ചെലവ്

ഒരു കോടി രൂപ

ആധുനിക സജ്ജീകരണങ്ങൾ