കൊടുങ്ങല്ലൂർ: സർവീസ് പെൻഷൻകാർക്ക് പെൻഷൻ പരിഷ്‌കരണവും ക്ഷാമാശ്വാസവും വർഷങ്ങൾ പിന്നിട്ട ശേഷവും നിഷേധിക്കുന്നതിനെതിരെ സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ സബ് ട്രഷറിക്ക് മുമ്പിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.എ കയ്പമംഗലം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ടി.എം.കുഞ്ഞുമൊയ്തീൻ ഉദ്ഘടനം ചെയ്തു. കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് പി.എ.സെയ്ത് മുഹമ്മദ് അദ്ധ്യക്ഷനായി. പ്രൊഫ. കെ.എ.സിറാജ്, പി.എ.മുഹമ്മദ് സഗീർ, സുധാകരൻ മണപ്പാട്ട്, രാജേന്ദ്രപ്രസാദ്, പി.എൻ.മോഹനൻ, പി.സുരേഷ്, ഇ.കെ. സോമൻ, വി.കെ.സെയ്തു, പ്രൊഫ. പി.കെ.നൂറുദ്ദീൻ, അഡ്വ. കെ.എം.ബഷീർ എന്നിവർ സംസാരിച്ചു.