തൃപ്രയാർ: നാട്ടിക പഞ്ചായത്തിലെ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിലാണ് അഴിമതി ഭരണം നടക്കുന്നതെന്നും നാട്ടികക്കാർ അതുവച്ച് പൊറുപ്പിക്കില്ലെന്നും മുൻ കെ.പി.സി.സി സെക്രട്ടറി അഡ്വ. സുനിൽ ലാലൂർ. യു.ഡി.എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റി നടത്തിയ കുറ്റവിചാരണ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥ ക്യാപ്റ്റൻ പി.എം.സിദ്ദിഖ് അദ്ധ്യക്ഷനായി. അഡ്വ. നൗഷാദ് ആറ്റുപറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ജാഥ വൈസ് ക്യാപ്റ്റൻ കെ.എ.കബീർ, വി.ആർ. വിജയൻ, കെ.എ.ഷൗക്കത്തലി, എ.എൻ.സിദ്ധപ്രസാദ്, ടി.വി.ഷൈൻ, വി.ഡി.സന്ദീപ് എന്നിവർ പ്രസംഗിച്ചു.