
തൃശൂർ: എങ്ങും മാലിന്യക്കൂമ്പാരം. പൊറുതിമുട്ടി തെരുവിലിറങ്ങി ജനം. പ്രക്ഷോഭത്തിന്റെ, ദുരിതത്തിന്റെ ആ ലാലൂർ പഴങ്കഥ. അത്യാധുനിക സൗകര്യമുള്ള സ്പോർട്സ് കോംപ്ളക്സാണ് ഇന്നിവിടെ. നാളെ നാടിന് സമർപ്പിക്കും.
50 കോടിയിൽ അധികം രൂപ ചെലവിട്ട് 14 ഏക്കറിൽ അണിഞ്ഞൊരുങ്ങിയ കോംപ്ളക്സിന് ഐ.എം.വിജയന്റെ പേരാണ്. ഇത് ആദ്യഘട്ടമാണ്. ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് കായികമന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. ഗ്രൗണ്ടിന്റെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കും. അക്വാട്ടിക്‌സ് കോംപ്ലക്‌സ് മന്ത്രി കെ.രാജനും പവലിയൻ ബ്ലോക്ക് മന്ത്രി ആർ.ബിന്ദുവും ഉദ്ഘാടനം ചെയ്യും.
നഗരത്തിന്റെ കുപ്പത്തൊട്ടിയെന്ന് അറിയപ്പെട്ട ഇടമാണ് ലാലൂർ. മാലിന്യപ്രശ്നത്തിനെതിരെ ഉയർന്ന സമരം ദേശീയശ്രദ്ധവരെ നേടി. ജീവിച്ചിരിക്കുന്ന ഒരു കായികതാരത്തിന്റെ പേരിൽ കേരളത്തിൽ ഇത്രയും വലിയ സ്റ്റേഡിയം കോംപ്‌ളക്‌സ് ആദ്യമാണ്.
ഇൻഡോർ സ്റ്റേഡിയം
ഫുട്ബാൾ ഗ്രൗണ്ട്
5000 പേർക്ക് ഇരിക്കാവുന്ന ഇൻഡോർ സ്റ്റേഡിയം
ബാഡ്മിന്റൺ,വോളിബാൾ ബാസ്‌കറ്റ് ബാൾ,ഹാൻഡ് ബാൾ കോർട്ട്
ഫുട്ബാൾ ഗ്രൗണ്ട്, പ്രാക്ടീസ് പൂൾ, പവലിയൻ ബ്ലോക്ക് അഡ്മിനി. ബ്ലോക്ക്
രണ്ടാം ഘട്ടം (50 കോടി)
ഹോക്കി ഗ്രൗണ്ട്, പാർക്കിംഗ് ഗ്രൗണ്ട്, റോഡുകൾ
താരങ്ങൾക്കും പരിശീലകർക്കും റെസിഡൻഷ്യൽ ബ്ലോക്ക്