photo

പാവറട്ടി : കോഴിക്കോട് എം വി ആർ ആസ്പത്രിയുമായി സഹകരിച്ച് സംഘം മെമ്പർമാർക്ക് കാൻസർ ചികിത്സ സഹായ പദ്ധതി നടപ്പിലാക്കുമെന്നും ഭാവിയിൽ മറ്റു മാരക രോഗങ്ങൾക്കുള്ള സഹായ പദ്ധതികൾ ആരംഭിക്കുമെന്നും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മൾട്ടിപർപ്പസ് സഹകരണ സംഘം വാർഷിക പൊതുയോഗം തീരുമാനിച്ചു. സംഘം പ്രസിഡന്റ് പി.കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എഫ്.ലാൻസൻ, ക്ലമന്റ് ഫ്രാൻസിസ്, എൻ.കെ.ഷംസുദ്ദീൻ, സുനിൽ സുഷശ്രീ, എം.കെ.രാജൻ, ബിന്ദു കെ.നായർ, അൽഫോൺസ ജോർജ്, ഉഷാദേവി, സംഘം സെക്രട്ടറി പ്രവിത സുരേഷ് എന്നിവർ സംസാരിച്ചു.