പുല്ലൂറ്റ്: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂളിൽ വിവിധ സാംസ്‌കാരിക പരിപാടികളും 'ഐക്കൺ ഡേ'യും സംഘടിപ്പിച്ചു. എ.വി.എ ഗ്രൂപ്പ് ഒഫ് കമ്പനീസ് (മെഡിമിക്‌സ്, മേളം) മാനേജിംഗ് ഡയറക്ടർ ഡോ. എ.വി.അനൂപ് ഐക്കൺ ഡേയിൽ വിശിഷ്ടാതിഥിയായി. സഹോദയ മത്സരങ്ങളിലെ വിജയികളെയും രക്ഷിതാക്കളെയും ട്രോഫി നൽകി ആദരിച്ചു. തുടർന്ന് അദ്ദേഹം കോമേഴ്‌സ് വിഭാഗം കുട്ടികളുമായി തന്റെ ജീവിതയാത്രാനുഭവങ്ങൾ പങ്ക് വച്ചു. ചടങ്ങിൽ എസ്.എൻ.മിഷൻ സെക്രട്ടറിയും മാനേജരുമായ ദീപക് സത്യപാലൻ, ജോയിന്റ് സെക്രട്ടറി എൻ.പി.കാർത്തികേയൻ, പ്രിൻസിപ്പൽ കെ.ജി.ഷൈനി, വൈസ് പ്രിൻസിപ്പലും അസി. മാനേജരുമായ ഭാഗ്യ പി.മേനോൻ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ചിത്രരചനാ മത്സരം തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.