കയ്പമംഗലം: തിരുവനന്തപുരത്ത് നടന്ന കേരള സ്‌കൂൾ ഒളിമ്പിക് ഗെയിംസിൽ വിജയികളായ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക താരങ്ങളെ അനുമോദിച്ചു. നീന്തൽ മത്സരത്തിൽ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ ബട്ടർഫ്‌ളൈ, 200 മീറ്റർ ബട്ടർഫ്‌ളൈ ഇനത്തിൽ മീറ്റ് റെക്കോർഡോടെ സ്വർണ മെഡലും 50 മീറ്റർ ബട്ടർഫ്‌ളൈയിൽ സ്വർണ മെഡലും 400 മീറ്റർ മെഡ്‌ലെ റിലേയിൽ സിൽവർ മെഡലും നേടി വ്യക്തിഗത ചാമ്പ്യനായ വി.എൻ.നിവേദ്യ, നീന്തലിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ 50 മീറ്റർ ബട്ടർഫ്‌ളൈയിൽ വെങ്കല മെഡൽ നേടിയ പാർവതി നിതീഷ്, സീനിയർ പെൺകുട്ടികളുടെ വുഷു മത്സരത്തിൽ വെങ്കല മെഡൽ നേടിയ ദേവിന സുജീഷ്, മറ്റു വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത ഇരുപതോളം കായിക താരങ്ങളെയാണ് അനുമോദിച്ചത്. സ്‌കൂൾ മാനേജർ ഡോ. കെ.സി.പ്രകാശൻ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.വി.പ്രദീപ് ലാൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം നൗമി പ്രസാദ് മുഖ്യാതിഥിയായി. പി.കെ.ശ്രീജിഷ്, കെ.എസ്.കിരൺ, വി.ബി.സജിത്ത്, കെ.എം.അനിൽ, ഭാഗ്യലക്ഷ്മി ലിഷിൻ, ബിജു മോഹൻ ബാബു, ടി.എൻ.സിജിൽ, കെ.എസ്.ബിന്ദു, മുഹമ്മദ് സുഹൈൽ, എസ്.പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. 21 കിലോമീറ്റർ ഹാഫ് മാരത്തോൺ പൂർത്തിയാക്കിയ സ്‌കൂൾ മാനേജർ ഡോ. കെ.സി.പ്രകാശനെ ചടങ്ങിൽ ആദരിച്ചു.