kavitha

ചെറുതുരുത്തി: നവംബർ എട്ട്, ഒമ്പത് ദിവസങ്ങളിൽ ആഘോഷിക്കുന്ന കേരള കലാമണ്ഡലം വാർഷികം, വള്ളത്തോൾ ജയന്തി എന്നിവയോട് അനുബന്ധിച്ച് സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റി, കോളേജ് വിദ്യാർത്ഥികൾക്കായി കവിതരചന മത്സരം സംഘടിപ്പിക്കും. സ്വന്തമായി രചിച്ച ഒരു കവിത മാത്രമേ അയക്കേണ്ടതുള്ളൂ. കവിതാരചന, വിദ്യാർത്ഥിയുടെ വിലാസം, ഫോൺ നമ്പർ, ഈ-മെയിൽ വിലാസം, വകുപ്പ് മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം രജിസ്ട്രാർ, കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല, ചെറുതുരുത്തി -679 531 വിലാസത്തിൽ 2025 നവംബർ നാലുവരെ അപേക്ഷിക്കാം. കവറിന് പുറത്ത് വള്ളത്തോൾ കവിത രചന മത്സരം 2025 എന്ന് രേഖപ്പെടുത്തണം.