ph

തൃശൂർ: ലൂർദ്ദ് കത്തീഡ്രൽ പരിശുദ്ധ അമലോൽഭവ മാതാവിന്റെ 139ാം തിരുനാളിനോട് അനുബന്ധിച്ചുള്ള വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു. കത്തീഡ്രൽ വികാരി ജോസ് വല്ലൂരാൻ അദ്ധ്യക്ഷനായി. അതിരൂപത ഫിനാൻഷ്യർ ഓഫീസർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്, കത്തീഡ്രൽ ഭക്ത സംഘടന ഏകോപന സമിതി സെക്രട്ടറി മാത്യൂ ഹാമിക്ക് ഫ്‌ളാഗ് കൈമാറി ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. നടത്തുകൈക്കാരനും ജനറൽ കൺവീനറുമായ ജോർജ് കവലക്കാട്ട്, കൈക്കാരന്മാരായ കെ.ഐ.റാഫി, പി.എൽ.സെബി, റോഷൻ ഡേവിസ്, ഹാപ്പി മത്തായി, ജോസ് ചിറ്റാട്ടുകര, സി.കെ.ജോയ് ഏകോപന സമിതി ഭാരവാഹികളായ ഷാരോൺ സൈമൺ, വിൽസൺ മാങ്ങൻ, സിബി കണ്ണമ്പുഴ, ഷിനോ സൈമൺ, ലിൻസി ആന്റണി എന്നിവർ സന്നിഹിതരായി.