nipmer

തൃശൂർ: നിപ്മർ പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ സമർപ്പണ പരിപാടി 'നിറവ് 2025' നാളെ നടക്കും. മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന ചടങ്ങിൽ ലേഡീസ് ഹോസ്റ്റൽ, കോളേജ് ഒഫ് സ്‌പെഷ്യൽ എഡ്യുക്കേഷൻ ആൻഡ് ബിഹേവിയറൽ സയൻസ് എന്നിവയുടെ ഉദ്ഘാടനവും നടക്കും. കൂടാതെ ചികിത്സാ സൗകര്യം വിപുലമാക്കുന്നതിന് പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലുമായും പഠന സൗകര്യം കാര്യക്ഷമമാക്കാൻ കറുകുറ്റി എസ്.സി.എം.എസ് കോളേജുമായും ധാരണാപത്രം കൈമാറും. വിവിധ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ അദ്ധ്യക്ഷനാകും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മുഖ്യാതിഥിയാകും.