കയ്പമംഗലം: എസ്.എൻ.ഡി.പി യോഗം ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ശാഖയിൽ പ്രതിമാസ ചതയദിന ഗുരുപൂജ നടത്തി. ശാഖ പ്രസിഡന്റ് ജയരാജൻ മേനോത്തുപറമ്പിൽ നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംപുള്ളി, ശാഖ സെകട്ടറി ഗോപിനാഥൻ പോത്താംപറമ്പിൽ ഗുരുപൂജയ്ക്ക് നേതൃത്വം നൽകി. ശാഖ വൈസ് പ്രസിഡന്റ് രാജേഷ് പറശ്ശേരി എന്നിവർ സംബന്ധിച്ചു. തുടർന്ന് അന്നദാനവും നടത്തി. എസ്.എൻ.ഡി.പി യോഗം കയ്പ്പമംഗലം ബീച്ച് ശാഖയിലെ ചതയ നക്ഷത്രപൂജയിൽ നിരവധി പേർ സംബന്ധിച്ചു. ശാഖാ പ്രസിഡന്റ് ശങ്കരനാരായണൻ, ശാഖാ സെക്രട്ടറി രമേഷ്, വനിതാ സംഘം പ്രസിഡന്റ് റീന അനിൽ, സെക്രട്ടറി പ്രീത എന്നിവർ നേതൃത്വം നൽകി.