
തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്.ആർ.പി സ്ഥാനാർത്ഥികൾ മത്സരിക്കാൻ തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. മുന്നണികളുമായി ഇത് സംബന്ധിച്ച് ചർച്ച നടത്താൻ ജനറൽ സെക്രട്ടറി വി.കെ.അശോകനെ ചുമതലപ്പെടുത്തി. എം.എൻ.ഗുണവർദ്ധനൻ അദ്ധ്യക്ഷനായി. വി.കെ.അശോകൻ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചു. സി.എസ്.രാധാകൃഷ്ണൻ (എറണാകുളം), ടി.കെ.രാജു (കോട്ടയം), അഡ്വ.എ.എൻ.പ്രേംലാൽ (തിരുവനന്തപുരം), പുഷ്പൻ ഉപ്പുങ്ങൽ (കോഴിക്കോട്), ബാബു (തൃശൂർ), വി.ചന്ദ്രൻ (പാലക്കാട്) എന്നിവർ സംസാരിച്ചു.