അന്നമനട : അന്നമനട പഞ്ചായത്ത് ആരംഭിച്ച ഡിജിറ്റൽ റഫറൻസ് ലൈബ്രറിയുടെ പ്രവർത്തനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാനായി സംഘടിപ്പിച്ച വിദ്യാഭ്യാസ ശിൽപശാലയും 'ഗുരു ശ്രേഷ്ഠ' അവാർഡ് വിതരണവും നടന്നു. മികച്ച സ്‌കൂളുകളെയും പഞ്ചായത്തുതല അദ്ധ്യാപകരെയും ആദരിക്കുന്ന ചടങ്ങ് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് അദ്ധ്യക്ഷനായി. ടി.കെ.സതീശൻ, മഞ്ജു സതീശൻ, കെ.എ.ബൈജു, എം.യു.കൃഷ്ണകുമാർ, ടിവി.സുരേഷ് കുമാർ, ഷീജ നസീർ എന്നിവർ പ്രസംഗിച്ചു.