കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് തീരദേശത്തെ നാല് വാർഡുകളിലായി ആരംഭിച്ച ഔഷധസസ്യ കൃഷിയുടെ ഉദ്ഘാടനം പ്രസിഡന്റ് എം.എസ്.മോഹനൻ നിർവഹിച്ചു. കടൽ തീരത്തിനോട് ചേർന്ന് നീർമരുത്, വുങ്ങ് തുടങ്ങിയ വിവിധയിനം ഔഷധ സസ്യങ്ങൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നട്ടുപിടിപ്പിക്കുന്നത്. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ ചെയർമാൻ കെ.എ.അയൂബ്, വാർഡ് മെമ്പർ മിനി പ്രദീപ്, ഡോ. കെ.എച്ച്.അമിതാബച്ചൻ, എൻ.എം.ശ്യാംലി, എം.വി.വിദ്യ, സി.എം.ലിനി, അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.