3

തൃപ്രയാർ: കലോത്സവത്തിന് ഹരിതോപഹാരമൊരുക്കി കുരുന്നുകൾ. മൂന്ന് മുതൽ ആറു വരെ ഏങ്ങണ്ടിയൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന വലപ്പാട് ഉപജില്ല സ്‌കൂൾ കലോത്സവം ഉദ്ഘാടന സമാപനച്ചടങ്ങുകളിലേക്ക് വലപ്പാട് ജി.ഡി.എം എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഹരിതോപഹാരങ്ങൾ ഒരുക്കിയത്. ഗോത്ര ചിത്രകലയായ വാർലി ചിത്രങ്ങൾ വരഞ്ഞ കളിമൺ പാത്രങ്ങളിൽ ഭാഗ്യമുളകൾ വളർത്തിയാണ് ഹരിതോപഹാരം ഒരുക്കിയത്. അമ്പതോളം മൺപാത്രങ്ങളിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ചിത്രങ്ങൾ വരച്ചത്. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ സ്വീകരണ കമ്മിറ്റി കോർഡിനേറ്റർ സി.ബി.സിജ ഹരിതോപഹാരങ്ങൾ ഏറ്റുവാങ്ങി. പ്രധാനദ്ധ്യാപകൻ സി.കെ.ബിജോയ് അദ്ധ്യക്ഷനായി.