puraskaram
പുരസ്കാരം

കൊടുങ്ങല്ലൂർ: എ.അയ്യപ്പൻ കവിതാ പഠനകേന്ദ്രം ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രൊഫ. എം.ഐസക്ക് സ്മാരക കവിതാ പുരസ്‌കാരം പി.ബി.ഹൃഷികേശന്. 15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 'ണം എന്നൊരു പ്രാർത്ഥന' എന്ന കവിതാ സമാഹാരമാണ് പുരസ്‌കാരത്തിന് അർഹമായത്. കെ.ജയകുമാർ ഐ.എ.എസ്, ആലങ്കോട്‌ ലീലാകൃഷ്ണൻ, പ്രൊഫ. വി.കെ.സുബൈദ എന്നിവരായിരുന്നു വിധികർത്താക്കൾ. ഡിസംബറിൽ നടക്കുന്ന എ.അയ്യപ്പൻ അനുസ്മരണ ചടങ്ങിൽ പുരസ്‌കാരം സമർപ്പിക്കും.