ഇരിങ്ങാലക്കുട : ശ്രീനാരായണ ഗുരുദേവന്റെ ഗ്യഹാസ്ഥശിഷ്യനായ ഡോ.പൽപ്പുവിന്റെ ജന്മദിനത്തിൽ ഗുരുധർമ്മ പ്രചരണ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഡോ.പൽപ്പു സ്മൃതി നടത്തി. സഭയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ചു ലഹരിക്കെതിരെ ക്യാമ്പയിനുകൾ നടത്തും.
കാറളം ഹയർ സെക്കൻഡറി സ്‌കൂളിൽ പോസ്റ്റർ പ്രദർശനവും ബോധവത്കരണ ക്ലാസും നടത്തും. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ ഗുരുധർമ പ്രചരണ സഭയുടെ പുതിയ യൂണിറ്റ് രൂപീകരിക്കാനും മതമൈത്രി നിലയത്തിൽ ചേർന്ന നിയോജക മണ്ഡലം യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി ഗിരീഷ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കോപ്പുള്ളി പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ പാണാട്ടിൽ, സഭ മുൻ ജില്ലാ സെക്രട്ടറി കെ.യു.വേണുഗോപാൽ , കേന്ദ്ര സമിതി അംഗം എ.കെ.ജയരാജ്, ജില്ലാ കമ്മിറ്റി അംഗം സുഗതൻ കല്ലിങ്ങപ്പുറം, കെ.സി.മോഹൻലാൽ, എൻ.ബി.കിഷോർ കുമാർ, പി.പി.പുഷ്‌കരൻ, നരേന്ദ്രൻ നെല്ലായി എന്നിവർ പ്രസംഗിച്ചു.