pandhal-kalnattu-karmam

ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 4, 5, 6, 7 തീയതികളിൽ നടക്കുന്ന ചാവക്കാട് ഉപജില്ലാ കേരള സ്‌കൂൾ കലോത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമ്മം എൻ.കെ.അക്ബർ എം.എൽ.എ നിർവഹിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രൻ അദ്ധ്യക്ഷനായി. അസീസ് മന്ദലാംകുന്ന്, ആർ.പി.ബഷീർ, വിശ്വനാഥൻ, എ.കെ.വിജയൻ, വി.ബി.സിന്ധു, വി.സജിത്ത്, ജോഷി, ഷീൻ, മുബാറക്ക്, എ.എസ്.ഷിഹാബ് തുടങ്ങിയവർ പങ്കെടുത്തു.