പുതുക്കാട് : ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് തൃശൂരിൽ നിന്ന് നവംബർ 16 മുതൽ സർവീസ് ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ സർവീസിന് പുതുക്കാട് സ്റ്റാൻഡിൽ ബോർഡിംഗ് പോയിന്റ് അനുവദിച്ചു. ദിവസവും രാത്രി 9.10ന് പുതുക്കാട് എത്തുന്ന ബസ് പുലർച്ചെ 3.50ന് പമ്പയിലെത്തും. തീർത്ഥാടകർക്ക് വെബ്‌സൈറ്റ് വഴി സീറ്റുകൾ ബുക്ക് ചെയ്യാം. കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരമാണ് പുതുക്കാട് ബോർഡിംഗ് പോയിന്റ് അനുവദിച്ചത്. പുതുക്കാട്-പമ്പ ടിക്കറ്റ് നിരക്ക് 377 രൂപയാണ്. പെരുമ്പാവൂർ, മൂവാറ്റുപുഴ, എരുമേലി വഴിയാണ് സർവീസ്.