
കയ്പമംഗലം: പഞ്ചായത്ത് 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികൾക്കും അനുബന്ധ മത്സ്യ തൊഴിലാളികൾക്കും മത്സ്യ വിതരണത്തിനായി മോട്ടോർ സൈക്കിളും ഐസ് ബോക്‌സും വിതരണം നടത്തി. പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കായി 3,20,000 രൂപയാണ് വകയിരുത്തിയത്. പദ്ധതി മുഖേന മോട്ടോർ സൈകിൾ, ഐസ് ബോക്‌സ് അടങ്ങുന്ന ഒരു യൂണിറ്റ് വാങ്ങുന്ന ഒരു മത്സ്യ തൊഴിലാളിക്ക് ലഭിക്കുന്ന സബ്‌സിഡി 40,000 രൂപയാണ്. വിതണോദ്ഘാടനം കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.