തൃപ്രയാർ: തൃപ്രയാർ ക്ഷേത്ര വാദ്യകലാ ആസ്വാദക സമിതി കഴിഞ്ഞ 23 വർഷമായി നൽകി വരാറുള്ള ശ്രീരാമപാദ സുവർണമുദ്ര കൊമ്പ് കലാകാരൻ കുമ്മത്ത് രാമൻകുട്ടി നായർക്ക് സമ്മാനിക്കും. അരപ്പവൻ തൂക്കംവരുന്ന സ്വർണപ്പതക്കമാണ് സമ്മാനിക്കുക. ക്ഷേത്രസന്നിധിയിൽ സമിതിയുടെ നേതൃത്വത്തിൽ നടന്ന നറുക്കെടുപ്പിലൂടെയാണ് കുമ്മത്ത് രാമൻകുട്ടി നായരെ തെരഞ്ഞെടുത്തത്. ഏകാദശിയോടുനുബന്ധിച്ച് നടക്കുന്ന കലാ സാസ്‌കാരിക പരിപാടിയിൽ സുവർണമുദ്രയും പ്രശസ്തിപത്രവും നൽകി ആദരിക്കുമെന്ന് ഭാരവാഹികളായ കെ.എം.മോഹനൻ മാരാർ, വിനോദ് നടുവത്തേരി, സി.പ്രംകുമാർ എന്നിവർ അറിയിച്ചു.