kpum

കയ്പമംഗലം: കടലിൽ കണ്ടെയ്‌നർ ഒഴുകി നടക്കുന്നത് മൂലം മത്സ്യതൊഴിലാളികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണണമെന്ന് വഞ്ചിപ്പുരയിൽ നടന്ന ധീവരസഭ കുടുംബസംഗമം സർക്കാരിനോടാവശ്യപ്പെട്ടു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകിയില്ലെങ്കിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് സഭ മുന്നറിയിപ്പ് നൽകി. താലൂക്ക് പ്രസിഡന്റ് ദിവാകരൻ കുറുപ്പത്ത് അദ്ധ്യക്ഷത വഹിച്ച കുടുംബസംഗമം ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.വി.വാരിജാക്ഷൻ മുഖ്യപ്രഭാഷണം നടത്തിയ സംഗമത്തിൽ മുൻ പ്രസിഡന്റ് പി.എൻ.ബാലകൃഷ്ണൻ, ട്രഷറർ പി.വി.ജനാർദ്ദനൻ, അഡ്വ.ഷാജു തലശ്ശേരി, മണി കാവുങ്ങൽ, കെ.കെ.ജയൻ, മണി ഉല്ലാസ്, വേണു വെണ്ണറ, യു.എം.സുബ്രഹ്മണ്യൻ, കെ.വി.തമ്പി, ടി.വി.ശ്രീജിത്ത്, ഷീല ശാന്തകുമാർ, ജോഷി ബ്ലാങ്ങാട്, ഇ.കെ.ദാസൻ തുടങ്ങിയവർ സംസാരിച്ചു. ഉച്ചതിരിഞ്ഞ് കമ്പനിക്കടവിൽ നിന്ന് കാൽനട ജാഥയായെത്തിയാണ് സംഗമം ആരംഭിച്ചത്.