
തൃശൂർ: എമർജിംഗ് തൃശൂരിന്റെ ആഭിമുഖ്യത്തിൽ അഞ്ചു മുതൽ 9 വരെ നടക്കുന്ന ബിസിനസ് കോൺക്ലവ് ആൻഡ് ബിസിനസ് എക്‌സ്‌പോ ശക്തൻ ഗ്രൗണ്ടിൽ അഞ്ചിന് വൈകിട്ട് ആറിന് മേയർ എം. കെ. വർഗീസ് ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക സായാഹ്നം നടത്തും. ആറിന് നടക്കുന്ന ഇന്നോവഷൻ ഫെസ്റ്റിവൽ അനൂപ് അംബിക ഉദ്ഘാടനം ചെയ്യും.ഏഴിനു ഇക്കോ സിസ്റ്റം ഡേ നടക്കും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക പരിപാടി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് ഇന്റസ്ട്രിയൽ ഡേ സംഘടിപ്പിക്കും. അവസാന ദിവസം സെമിനാർ നടക്കും. വിവരങ്ങൾക്ക് 6235188800. വാർത്താസമ്മേളനത്തിൽ പി. അഭിയൻ,നിയാസ് അഹമ്മദ്, സോണി ചിറ്റില പിള്ളി, പി.എച്ച്. സലാഹുദ്ധീൻ എന്നിവർ പങ്കെടുത്തു