a

തൃശൂർ: ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലാണെന്നും ഏതെങ്കിലും തർക്കത്തിന്റെ പേരിലല്ലെന്നും മന്ത്രി സജി ചെറിയാൻ. തൃശൂരിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പ്രേംകുമാറിനെ വിവരമറിയിക്കാൻ അക്കാഡമിയോട് പറഞ്ഞിരുന്നു. പ്രേംകുമാർ എപ്പോഴും ഇടത് സഹയാത്രികനാണ്. ആശാസമരത്തെ പ്രകീർത്തിച്ചതിനാലാണ് പ്രേംകുമാറിനോട് അനിഷ്ടമെന്ന വാദം ശരിയല്ല. ചലിച്ചിത്ര മേളയുടെ സംഘാടക മികവ് പ്രേംകുമാറിന്റെ മാത്രമല്ലെന്നും എല്ലാവരും ചേർന്നാണ് മേള നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.