c
c

അമ്മാടം: ഗവ:എൽ.പി സ്‌കൂളിൽ സി.സി. മുകുന്ദൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടിയും എസ്.എസ്. കെ.വിഹിതമായ മുപ്പത് ലക്ഷം രൂപയും വിനിയോഗിച്ച് നിർമ്മിച്ച ശീതികരിച്ച ക്ലാസ് മുറികളടങ്ങിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്.കെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പത്തു ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി ഒരുക്കിയ വർണ്ണക്കൂടാരം സി. സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, ടി.ശ്രീജ , സജിത്ത് മോഹനൻ, ഡോ.എൻ.ജെ.ബിനോയ് , എ.കെ.രാധാകൃഷ്ണൻ,ഷീന പറയങ്ങാട്ടിൽ, ആശാ മാത്യു, ജെറി ജോസഫ്, ജെയിംസ് പി. പോൾ, വിദ്യാനന്ദൻ, കെ.പ്രമോദ്, അനിത മണി, ജൂബി മാത്യു, കെ.ബി.സുനിൽ,സ്മിനു മുകേഷ് ,സുബിത സുഭാഷ് എന്നിവർ സംസാരിച്ചു.