കൊടുങ്ങലൂർ: ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച ഡോ. പൽപ്പുവിനെ കേരളം അവഗണിക്കുന്നത് നന്ദികേടാണെന്നും അത് പരിഹരിക്കാൻ ഡോ. പൽപ്പുവിന്റെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും നോവലിസ്റ്റ് ടി.കെ.ഗംഗാധരൻ. ശ്രീനാരായണ ദർശനവേദി സംഘടിപ്പിച്ച ഡോ.പൽപ്പുവിന്റെ 162 മത് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൺവീനർ എൻ.ബി. അജിതൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.എസ്.എം വക്താവ് പി.ജി. സഗുണ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സി.ബി. ദിനേശ് ലാൽ, അജയൻ എസ്.എൻ പുരം, വി.എം. ഗഫൂർ, ജയൻ പുത്തൻക്കാട്ടിൽ, വിജയകുമാർ തമ്പരപ്പുള്ളി, എം.കെ. ഉണ്ണിക്കൃഷ്ണൻ,സത്യൻ,സി.വി. മോഹൻകുമാർ,രവി പെട്ടിക്കാട്ടിൽ, അഖിലേഷ് ചെറൂളിൽ എന്നിവർ സംസാരിച്ചു.