കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം ഇന്ന് മുതൽ ഏഴ് വരെ ശ്രീനാരായണപുരം പി.വെമ്പല്ലൂർ എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. അറബി കലോത്സവവും സംസ്‌കൃത കലോത്സവവും ഒപ്പം നടക്കും. ഇന്ന് ഓഫ് സ്റ്റേജ് ഇനങ്ങൾ ആരംഭിക്കും. അഞ്ചിന് രാവിലെ ഒൻപതിന് കൊടുങ്ങല്ലൂർ എ.ഇ.ഒ പതാക ഉയർത്തും. ഇ.ടി. ടൈസൺ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. നാടക കലാകാരനും അഭിനേതാവുമായ പ്രതാപൻ നെല്ലിക്കത്തറ കലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞു മൊയ്തീൻ മുഖ്യാതിഥിയാകും. ഏഴിന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്യും. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. വാർത്താ സമ്മേളനത്തിൻ സംഘാടകസമിതി ചെയർമാനായ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ,പി. മൊയ്തീൻകുട്ടി, എ.എ അനീസ, ദാമു മാസ്റ്റർ, പി.കെ. അബ്ദുറഹിമാൻ, ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, ശ്രീരാജ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.